Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Allocation

വിബിജി റാം ജി പദ്ധതി: കേരളത്തിനു കേന്ദ്രവിഹിതം 3136

ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന വി​ബി​ജി റാം ​ജി പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​വി​ഹി​ത​മാ​യി കേ​ര​ള​ത്തി​നു ല​ഭി​ക്കു​ക 3136.44 കോ​ടി രൂ​പ.

പ​ദ്ധ​തി​പ്ര​കാ​രം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള കേ​ന്ദ്ര​വി​ഹി​ത​മാ​യി 95,692 കോ​ടി രൂ​പ നീ​ക്കി​വ​ച്ച​താ​യി സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ഓ​ണ്‍ലൈ​ൻ യോ​ഗ​ത്തി​ൽ കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ വ്യ​ക്ത​മാ​ക്കി. ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ല​ഭി​ക്കു​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശി​നാ​ണ്. 9721.48 കോ​ടി രൂ​പ.

ആ​ന്ധ്ര​പ്ര​ദേ​ശ് 7,707.21, ത​മി​ഴ്നാ​ട് 7,585.49, രാ​ജ​സ്ഥാ​ൻ 7,581.87, ബി​ഹാ​ർ 6,715.83, മ​ധ്യ​പ്ര​ദേ​ശ് 6252.03, ക​ർ​ണാ​ട​ക 5,709.09, മ​ഹാ​രാ​ഷ്‌​ട്ര 4,420.32, തെ​ലു​ങ്കാ​ന 3,825.31 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ, കേ​ന്ദ്രഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​നും സോ​ഷ്യ​ൽ ഓ​ഡി​റ്റി​ംഗിനു​മാ​യി 1,850.62 കോ​ടി രൂ​പ കൂ​ടി നീ​ക്കി​വ​ച്ച​താ​യും ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി പ്ര​കാ​രം 40 ശ​ത​മാ​നം ചെ​ല​വ് വ​ഹി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണ്. 60 ശ​ത​മാ​ന​മാ​ണ് കേ​ന്ദ്ര വി​ഹി​ത​മാ​യി ല​ഭി​ക്കു​ക.

നി​ല​വി​ൽ ജാ​ർ​ഖ​ണ്ഡ്, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, മി​സോ​റാം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് പു​തി​യ പ​ദ്ധ​തി​യി​ലേ​ക്കു മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്.

യു​പി​എ സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യി​രു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കു പ​ക​രം ബി​ജെ​പി സ​ർ​ക്കാ​ർ 2025 ഡി​സം​ബ​റി​ലാ​ണ് ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വി​ബി​ജി റാം ​ജി പ​ദ്ധ​തി പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം ആ​ദ്യം​മു​ത​ൽ ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​യി​ൽ വ​രു​ത്തേ​ണ്ട ചി​ല മാ​റ്റ​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

പു​തി​യ മാ​റ്റ​ങ്ങ​ൾ നി​ല​വി​ൽ വ​രു​ന്ന​തു​വ​രെ നി​ല​വി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ലോ ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലോ താ​മ​സം വ​രു​ത്ത​രു​തെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Latest News

Corehub Up